കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പുതുവത്സര സമ്മാനമായി കോട്ടയം ജില്ലയ്ക്ക് 13 പുതിയ പോലീസ് വാഹനങ്ങൾ; മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ ബൊലേറോ

0
97356a5f-e6a7-445f-a303-9da8430c91ce

കോട്ടയം: പുതുവത്സരത്തിൽ ജില്ലാ പോലീസിന് കരുത്തേകാൻ 13 പുതിയ വാഹനങ്ങൾ എത്തുന്നു. സംസ്ഥാന പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച വാഹനങ്ങളിൽ മുണ്ടക്കയം പോലീസ് സ്റ്റേഷനും പുതിയ വാഹനം ലഭിക്കും.

ജില്ലയിലെ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മഹീന്ദ്രയുടെ ബൊലേറോ, നിയോ (Neo) മോഡലുകളിലുള്ള വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. വാഹനങ്ങളുടെ വിതരണം ഇപ്രകാരമാണ്:

• മഹീന്ദ്ര ബൊലേറോ (6 എണ്ണം): മുണ്ടക്കയം, കോട്ടയം വെസ്റ്റ്, അയർകുന്നം, എരുമേലി, പള്ളിക്കത്തോട്, പൊൻകുന്നം പോലീസ് സ്റ്റേഷനുകൾക്ക്.

• മഹീന്ദ്ര നിയോ (7 എണ്ണം): കോട്ടയം ജില്ലാ പോലീസ് കൺട്രോൾ റൂമിന് 6 വാഹനങ്ങളും, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് (DCRB) ഒരു വാഹനവും.

സംസ്ഥാനത്തൊട്ടാകെ പോലീസ് സേനയ്ക്കായി അനുവദിച്ച 172 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നാളെ (ജനുവരി 1) ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed