കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനവും ലോക്കർ ഉദ്ഘാടനവും,മികച്ച കർഷകരെ ആദരിക്കലും
കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനവും ലോക്കർ ഉദ്ഘാടനവും,മികച്ച കർഷകരെ ആദരിക്കലും 2026 ഫെബ്രുവരി 28-)0 തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് എരുമേലി (പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശം ) വച്ച് നടത്തപെടുകയാണ്. നവീകരിച്ച എരുമേലി ശാഖയുടെ ഉദഘാടനവും ലോക്കർ ഉദഘാടനവും,മികച്ച കർഷകരെ ആദരിക്കലും ബഹു.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. വിവിധ ബാങ്ക് പ്രസിഡന്റ്മാർ, മത-രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്. അന്നേദിവസം ബാങ്കിൽ സ്വർണ്ണ പണയ വായ്‌പ്പയും, പ്രതിമാസ സമ്പാദ്യ പദ്ധതിയും ആരംഭിക്കുന്നതാണ്.
കാർഷിക വായ്പ്പകൾ 7.6 പലിശനിരക്കിലും, സ്വർണ്ണ പണയ വായ്‌പ്പ 9% പലിശനിരക്കിലും, സ്ഥിര നിക്ഷേപം 8.5% പലിശ നിരക്കിലും,വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അറിയിച്ചു. വൈസ് പ്രസിഡന്റ് അഡ്വ:സാജൻ കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സണ്ണിക്കുട്ടി അഴകംപ്രയിൽ , ആന്റണി കുര്യാക്കോസ്,പി.സി ജേക്കബ് പനയ്ക്കൽ , അഡ്വ: സുമേഷ് ആൻഡ്രൂസ് , ബിജോയ് ജോസ്, അജി എബ്രഹാം ,പി.പി സുകുമാരൻ , കെ.എൻ ദാമോദരൻ , സെലിൻ സിജോ , ലിസ്സി പോൾ, ഗ്രേസി ജോണി, സെക്രട്ടറി അജേഷ്കുമാർ കെ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.