കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചത് 12,500 രൂപ; ആന്ധ്രാക്കാരനില്‍ നിന്ന് വാങ്ങിയത് 23,000 രൂപ; ഡോളിക്കൊള്ള നടത്തിയ നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്ബ പോലീസ്

0
8c1803f9-4ed4-45c3-846b-37776cd7113d

ആന്ധ്രയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍.
വണ്ടിപ്പെരിയാര്‍ മഞ്ചുമല ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കര എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), ഇടുക്കി പാമ്ബനാര്‍ ലക്ഷ്മി കോവിലില്‍ സന്തോഷ് (49), പെരുവന്താനം കല്ലുംകുന്നേല്‍ ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. പമ്ബയില്‍ നിന്നും ഡോളിയില്‍ സന്നിധാനത്തും തിരികെയും എത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുളള 12,500 രൂപയ്ക്ക് പുറമേ 11,500 രൂപ കൂടി അധികമായി വാങ്ങി കബളിപ്പിക്കുകയായിരുന്നു.

ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ എസ്.ഐ വി.എസ്. കിരണ്‍ വി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവരമറിഞ്ഞ് കടന്നു കളയാന്‍ ശ്രമിച്ച പ്രതികളെ പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍രാജ് എ

Leave a Reply

Your email address will not be published. Required fields are marked *

You may have missed