കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷവും, കോഫീടേബിൾ സർഗ്ഗസംവാദത്തിന്റെ ഉദ്ഘാടനവും

0
60810be0-97a8-4765-96b3-201b2d6c27c5

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ മലയാള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനാഘോഷവും, ഒരു വർഷം നീണ്ടു നിൽക്കുന്ന കോഫീ ടേബിൾ സർഗ്ഗ സംവാദവും സംഘടിപ്പിച്ചു . കവയിത്രീയും അധ്യാപികയുമായ ശ്രീമതി രമ ദിലീപ് ഉദ്ഘടനം നിർവഹിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുകയും, ആദരിക്കുകയും, പ്രണയിക്കുകയും ചെയ്യുന്ന തലമുറയുടെ സൃഷ്ടിയാണ് കോളേജ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. വരുന്ന ഒരു വർഷം എല്ലാ വെള്ളിയാഴ്ചയും കോഫീ ടേബിൾ സർഗ്ഗ സംവാദം കോളേജിൽ നടത്തും. സാഹിത്യം, സിനിമ, കല, സംഗീതം തുടങ്ങിയ മേഖലകളിൽ അധ്യാപകരും, വിദ്യാർത്ഥികളും അവതരണങ്ങൾ നടത്തും. അക്ഷര മുഖം, പനോരമ, മൊഴിച്ചെപ്പ്, ലക്‌സികോൺ ലോഞ്ച്, ലിറ്റററി സ്പാർക് എന്നിങ്ങനെ വിവിധ പേരുകളിലാവും അവതരണം.

കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, പ്രോഗ്രാം കോർഡിനേറ്റർ അനുരാഗ് പി, ജോയിന്റ് കോർഡിനേറ്റർമാരായ റ്റിജോമോൻ ജേക്കബ്, അഞ്ജലി ആർ നായർ, ഷാന്റിമോൾ എസ്, അശ്വനി ജെയ്സി, ജിനു തോമസ്, ബിന്ദു പി ആർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed