കാഞ്ഞിരപ്പള്ളി ടൗൺ വാർഡ് ടി.വി.എസ് റോഡ് ടാറിങ്ങ് പൂർത്തിയാക്കി; ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം
വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കാഞ്ഞിരപ്പള്ളി ടൗൺ വാർഡിലെ ടി.വി.എസ് റോഡിന്റെ ടാറിങ്ങ് ജോലികൾ പൂർത്തിയാക്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ബിജു പത്യാലയുടെ പ്രത്യേക താൽപ്പര്യപ്രകാരവും നിരന്തരമായ ഇടപെടലുകളുടെയും ഫലമായാണ് റോഡ് നവീകരണം സാധ്യമായത്.
തകർന്നു കിടന്ന റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. റോഡ് സഞ്ചാരയോഗ്യമായതോടെ ടൗൺ വാർഡിലെ പ്രധാനപ്പെട്ട ഒരു യാത്രാപ്രശ്നത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്