കോട്ടയം ഈരാറ്റുപേട്ട തിടനാടിന് സമീപം മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കലുങ്കിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം.
റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടില്‍ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട് എന്നാണ് വിലയിരുത്തല്‍. പാലക്കാട് സ്വദേശിയായ ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സ്ഥലത്ത് കൂലിപ്പണികള്‍ ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു.
തോടിന് സമീപമുള്ള കല്ലില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ മറിഞ്ഞുവീണതാകാം എന്നാണ് നിലവിലെ സംശയം. ഏറെക്കാലങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ച് കൂലിപ്പണികള്‍ ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിച്ച് വരികയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…