കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 27 മുതൽ 31 വരെ നടക്കും.
27നു രാവിലെ 6.30ന് കത്തീഡ്രലിൽ വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന – റവ.ഡോ. കുര്യൻ താമരശേരി.
28നു രാവി ലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. തുടർന്ന് കത്തീഡ്രൽ പള്ളിയിൽനിന്ന് പുത്തനങ്ങാടി വ ഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന.
29നു രാവിലെ അഞ്ചിനും 6.30നും ഒമ്പ തിനും ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ആറിന് മേലാട്ടുതകിടിയിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, 6.15ന് ദിവ്യകാരുണ്യപ്രദക്ഷിണം.
30നു രാവിലെ അഞ്ചിനും 6.30നും ഒമ്പതിനും 12നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പുളിമാവിൽനിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തുന്നു, 6.15 ന് ടൗൺ ചുറ്റി തിരുനാൾ പ്രദക്ഷിണം, തുടർന്ന് ആകാശ വിസ്മയം.
31നു രാവിലെ അഞ്ചിനും 6.30നും 9.30നും 12നും രണ്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. 6.30ന് പള്ളിചുറ്റി പ്രദക്ഷിണം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…