കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്; രക്ഷകനായി പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മാത്യു പി. തോമസ്

0
46046fe7-1f96-4415-b753-c47a2de27492

മുണ്ടക്കയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു

ഇടച്ചോറ്റി ജംഗ്ഷന് സമീപം വെച്ച് സ്കൂൾ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടസമയത്ത് ബസിനുള്ളിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുണ്ട്.

അപകടം നടന്ന ഉടനെ ആ വഴി എത്തിയ പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ (PHC) സൂപ്രണ്ട് ഡോ. മാത്യു പി. തോമസ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അദ്ദേഹം തന്റെ വാഹനത്തിൽ തന്നെ കയറ്റി ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed