കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് മിന്നും വിജയം ; ഭരണത്തിന് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യം ..

0
ecf848b4-2e2d-4e68-93a1-64775885e7fd

കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് 432 വോട്ടുകളുടെ മിന്നും വിജയം. കേരള കോൺഗ്രസ് – എമ്മിന്‍റെ സിറ്റിംഗ് സീറ്റായ ഏഴാം വാർഡ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ആന്റണി മാർട്ടിൻ സ്വതന്ത്ര സ്ഥാനാർഥിയായി ഇവിടെ മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് – എം സീറ്റിൽ നിന്ന് ആന്റണി മാർട്ടിനായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ആന്റണി മാർട്ടിനായിരുന്നു.

21 വാർഡുകൾ ഉള്ള ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിന് 10 അംഗങ്ങൾ മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ ഭരണം പിടിക്കുവാൻ ആന്റണി മാർട്ടിന്റെ പിന്തുണ എൽഡിഎഫിന് അനിവാര്യമാണ് .

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

Leave a Reply

Your email address will not be published. Required fields are marked *

You may have missed