മുണ്ടക്കയം : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുലിക്കുന്ന് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐ(എം) യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ പി ആർ അനുപമ മത്സരിക്കും.നിലവിൽ സിപിഐ (എം) മുണ്ടക്കയം ലോക്കൽ കമ്മിറ്റിയംഗവും, DYFIകാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിക്കെ മുണ്ടക്കയം ഡിവിഷനിലെ ഏഴു പഞ്ചായത്തിലെ 64 വാർഡുകളിലായി വിവിധ പദ്ധതികളിലൂടെ 10 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന് ശേഷമാണ് അനുപമയെ രണ്ടാം അങ്കത്തിന് വേണ്ടി സിപിഐഎം തീരുമാനിച്ചത്.
മലയോര മേഖലയിൽ ആദ്യമായി ഓപ്പൺ ജിം,മൾട്ടി പർപ്പസ് ഓഡിറ്റോറിയം,ഭിന്ന ശേഷി സൗഹൃദ ടോയ്ലറ്റുകൾ,വനിതാ സംരംഭക സാംസ്കാരിക നിലയം,ജലാമൃതം പദ്ധതി അടക്കം നിരവധി പദ്ധതികൾ ഡിവിഷനിൽ ആവിഷ്കരിക്കുവാൻ അനുപമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂട്ടിക്കലിലെ പ്രളയബാധിത മേഖലയ്ക്ക് മൂന്നു കോടിയിലധികം രൂപയുടെ പുനർനിർമ്മാണ പ്രവർത്തനത്തിനാണ് ഡിവിഷൻ മെമ്പർ എന്ന നിലയിൽ നേതൃത്വം നൽകി നിർവഹിച്ചത്.
സന്നദ്ധ സേവനരംഗത്തും സജീവ സാന്നിധ്യമാണ് പി ആർ അനുപമ.
പോസ്റ്റ് ഗ്രാജുവേഷൻ എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവാണ്. മാധ്യമ പ്രവർത്തകയായും ജോലി അനിഷ്ഠിച്ചിട്ടുണ്ട്.
ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട ജില്ലയിലെ ആകെ പരിസ്ഥിതി പ്രവർത്തനത്തിന് നേതൃ പങ്ക് വഹിച്ചിട്ടുണ്ട്.പുലിക്കുന്നു ഡിവിഷനിൽ ഉൾപ്പെട്ട ഇഞ്ചിയാനി സ്വദേശിനിയാണ്.
മാതാപിതാക്കൾ:പി എ രാജപ്പൻ തങ്കമ്മ ഭർത്താവ്:റിനോഷ് രാജേഷ് DYFI കോട്ടയം ജില്ലാ കമ്മിറ്റി അംഗവും സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി അംഗവുമാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…