കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

മുണ്ടക്കയം ടൗണിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം, അമരാവതി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ന് പണിമുടക്കുന്നു

0
eiYGZYZ10692.jpg

മുണ്ടക്കയം ടൗണിൽ താന്നി മുട്ടിൽ ബിൽഡിംഗ് മുന്പിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന പുളിമൂട്ടിൽ സന്തോഷ് ആണ് അമരാവതി ഓട്ടോ ഓടിക്കുന്ന വിനോദ് എന്ന ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത് . കഴിഞ്ഞ ദിവസം മുണ്ടക്കയം അർമാണി ബാറിന് മുൻപിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പപെട്ട് ഓട്ടോകൾ തമ്മിൽ തർക്കികുകയും തുടർന്ന് ഇന്നലെ വിനോദ് ഓട്ടം വന്നപ്പോൾ . ഹന്ന മെഡിക്കൽ സ്റ്റോറിന്റെ മുൻപിലായി വാഹനം പാർക്ക് ചെയ്തപ്പോഴാണ് പുളിമൂട്ടിൽ സന്തോഷ് ഒരു പ്രകോപനം ഉണ്ടാകാതെ വിനോദിനെ അതിക്രൂരമായി  മർദ്ദിക്കുമായിരുന്നു . വണ്ടിയിൽ ഉണ്ടായിരുന്നു സദാനന്ദൻ എന്ന് പറയുന്ന ആൾക്കും പരിക്കുണ്ട്. ഇവർ രണ്ടുപേരും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് . പുളിമൂട്ടിൽ സന്തോഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് . അമരാവതി സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ന് പണിമുടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *