സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി. ജയശ്രീ ആര്‍ അർഹയായി.

സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി. ജയശ്രീ ആര്‍ അർഹയായി. പ്രശസ്തി പത്രവും, 10001 രൂപയും അടങ്ങുന്ന പുരസ്കാരം ജൂലൈ 29ന് രാവിലെ 10:30 സെന്റ് ആന്റണി കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് മോണ്‍സിഞ്ഞോര്‍ ഫാ. ജോർജ് ആലുംങ്കല്‍ സമർപ്പിക്കും. സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകര്‍ക്കാണ് എല്ലാ വർഷവും അവാർഡ് നൽകുന്നത്. കോളേജ് ചെയർമാൻ ബെന്നി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ്ണാ രാജു, രതീഷ് പി ആര്‍, ബോബി കെ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മാനേജ്‌മന്റ് മുൻ ഡയറക്ടർ ഡോ കെ ശ്രീരംഗനാഥൻ കൺവീനറും, ഡോ മിഥുൻ എം ജോൺ ( ആസോസിയേറ്റ് പ്രൊഫസർ സെന്റ് ജോർജ് കോളേജ് അരുവിത്തുറ) , റവ. ഫാ. ജോസഫ് വാഴപ്പനാടിയിൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പത്ര സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്, കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, ജസ്റ്റിൻ ജോസ്,ഷിബിൻ സെബാസ്റ്റ്യൻ, ബിബിൻ പയസ് എന്നിവർ പങ്കെടുത്തു