കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ്സ് യാഥാർഥ്യമാക്കാത്തതിൽ പ്രധിഷേധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എം ൽ എ എൻ ജയരാജ് ന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രി റോയ് ചാക്കോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ബി.ജെ.പി സമരം നടക്കുന്നതിന് തലേ ദിവസം MLA യുടെ ഓഫീസ് ബോർഡ് ഓഫീസിൽ നിന്നും മാറ്റിയത് ഈ പദ്ധതിയുടെ നടപ്പിൽ നിന്നും ഉള്ള ഒളിച്ചോട്ടം ആണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ അദ്ധ്യക്ഷൻ ശ്രീ റോയി ചാക്കോ അഭിപ്രായപ്പെട്ടു.
ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ വൈശാഖ് എസ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഖിൽ രവീന്ദ്രൻ, കെ ആർ പ്രദീപ്, ജില്ലാ സെക്രട്ടറി മാരായ ടി ബി ബിനു, ജി ഹരിലാൽ, ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ പ്രശാന്ത് മാലമല, വി ആർ ദീപു തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…