കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

നിയമസഭാ തിരഞ്ഞെടുപ്പ് 2026: പാലായിൽ ഷോൺ ജോർജ്; കാഞ്ഞിരപ്പള്ളിയിൽ നോബിൾ മാത്യു, പൂഞ്ഞാറിൽ പിസി വരുമോ??

0
bfd33d2f-2f84-451b-8886-41f6c934c803

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. പത്തനംതിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ സജീവമായ ഷോൺ ജോർജ് പാലാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറായ ഷോൺ ജോർജ് പാലാ നിയസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നുണ്ട്. പി.സി. ജോർജിന് സ്വാധീനമുള്ള പൂഞ്ഞാറിലെ ആറ് പഞ്ചായത്തുകൾ പാലാ മണ്ഡലത്തിൻ്റെ ഭാഗമായത് ഷോണിന് അനുകൂല ഘടകമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

കാഞ്ഞിരപ്പള്ളിയിൽ നോബിൾ മാത്യു: ബിജെപി നേതാവും മുൻ ജില്ലാ പ്രസിഡൻ്റുമായ അഡ്വ. നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. ക്രൈസ്തവ വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

പി.സി. ജോർജിൻ്റെ നിലപാട്: പി.സി. ജോർജ് വീണ്ടും പൂഞ്ഞാറിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല പി.സി. ജോർജിന് പാർട്ടി നൽകിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിരവധി ക്രൈസ്തവ മുഖങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം അടുത്തിടെ സൂചിപ്പിച്ചിരുന്നു.

ഷോൺ ജോർജ് പാലാ പിടിച്ചെടുക്കുമോ?

പാലാ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ്. മാണി സി. കാപ്പനും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയും തമ്മിലുള്ള പോരാട്ടത്തിനിടയിൽ നിർണ്ണായകമായ വോട്ട് വിഹിതം നേടാൻ ഷോൺ ജോർജിന് സാധിക്കുമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എന്നിരുന്നാലും, ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലായിൽ വിജയം അത്ര എളുപ്പമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *