മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി ദേശീയ സമിതിയംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തകരെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്ത അദ്ദേഹം വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ സജ്ജരാകാൻ ആഹ്വാനം ചെയ്തു.
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, പ്രമുഖ നേതാക്കളായ സജി കുരീക്കാട്ട്, കെ.ആർ. സോജി, കെ.വി. നാരായണൻ നമ്പൂതിരി, ഷീബ രാജു, കണ്ണൻ ചോറ്റി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
നേതാക്കളെ ആദരിച്ചു
യോഗത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് കരുത്തുപകർന്ന ആദ്യകാല നേതാക്കളെ പി.സി. ജോർജ് ഷാൾ അണിയിച്ച് ആദരിച്ചു. കൂടാതെ, വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും ബിജെപിയിലേക്ക് പുതുതായി കടന്നുവന്ന നേതാക്കളെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.
പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കുന്നതിനുമുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. നിരവധി പ്രവർത്തകർ പങ്കെടുത്ത യോഗം മുണ്ടക്കയത്തെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് പുതിയ ഊർജ്ജം പകരുന്നതായി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…