ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്.
പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ പി.സി. ജോർജിന്റേയും ഉഷ ജോർജിന്റെയും മകനാണ്. കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.സിയിലൂടെയായിരുന്നു ഷോൺ ജോർജിൻ്റെ രാഷ്ട്രീയ പ്രവേശനം.
സ്കൂൾ തലം മുതൽ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്ന ഷോൺ ജോർജ് പിന്നീട് കലാലയകാലത്ത് ലോ അക്കാദമി കോളജിൽ യൂണിയൻ മെംബറായി. പിന്നീട് കേരള കോൺഗ്രസിന്റെ യുവജന പ്രസ്ഥാനത്തിൽ സജീവ സാനിധ്യമായി മാറി. ഐക്യ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
2011-2014 കാലഘട്ടത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ ആയി. ആ സമയത്ത് സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന സംഗമത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷോൺ ജോർജ് പങ്കെടുത്തു. വിവിധ രാഷ്ട്രീയ കേസുകളിലായി മൂന്നുതവണ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
നിലവിൽ ബിജെപി സംസ്ഥാന കൌൺസിൽ അംഗമാണ്. ഇപ്പോൾ കോട്ടയം ജില്ല പഞ്ചായത്ത് അംഗമാണ് ഷോൺ ജോർജ്. കേരളത്തിലെ ജില്ലാ പഞ്ചായത്തുകളിൽ സ്വതന്ത്രനായി ജയിച്ച ഏക അംഗമാണ് ഷോൺ ജോർജ്. പാല, പൂഞ്ഞാർ നിയോജനകമണ്ഡലങ്ങളിൽ ആയി ഏഴു പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ല പഞ്ചായത്ത് മെമ്പർ ആണ് ഇപ്പോൾ ഷോൺ . മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് വൈസ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.
പരമ്പരാഗത കാർഷിക കുടുംബമായ പ്ലാത്തോട്ടം തറവാട്ടിലാണ് ഷോണിന്റെ ജനനം. അതു കൊണ്ടു തന്നെ ഷോൺ നല്ല കർഷകൻ കൂടിയാണ്. പൊതുപ്രവർത്തനത്തിനൊപ്പം അഭിഭാഷകവൃത്തിയിലും സജീവമാണ്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ്. പാല കോടതിയിൽ അഭിഭാഷകയായ അഡ്വ. പാർവതി ആണ് ഭാര്യ. മക്കൾ: പി.സി. ജോർജ് (ജൂനിയർ), ആരാധന അന്ന ഷോൺ.
മുനമ്പം വഖഫ് വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിലും ഷോൺ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഏറെ സ്വീകര്യത ലഭിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…