കാഞ്ഞിരപ്പളളി: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകുവാന്‍ സുവര്‍ണാവസരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത-സംരംഭകത്വ പരിപാടികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഒരു വിദ്യാര്‍ത്ഥി പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുക കണ്ടെത്തുവനാനുളള തൊഴിലധിഷ്ഠിത പദ്ധതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.202526 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയിലുളള എസ്.ഡി. കോളേജ് കാഞ്ഞിരപ്പളളി, എം.ഇ.എസ്. കോളേജ് എരുമേലി എന്നി കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വിദഗ്ദ്ധ പരിശീലനം നല്‍കി ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതിയാണ് ഇ.ഡി. ക്ലബ്ബ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം. ടി പദ്ധതിയുടെ ഭാഗമായി റബ്ബര്‍ ടെക്നോളജി, പ്ലാസ്റ്റിക്ക് ടെക്നോളജി, ഭക്ഷ്യ സംസ്കരണം, ബ്യൂട്ടീഷന്‍ കോഴ്സ്. അഗ്രോ ഫുഡ് ലാബ് എന്നിവയാണ് പ്രാഥമികമായി ഉള്‍പ്പെടുത്തിയിട്ടുളളത്. പ്രാഥമികമായി ഉള്‍പ്പെടുത്തിയ മേല്‍ കോളേജുകളല്ലാതെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ന്നും അവസരം ഉറപ്പാക്കുന്നതായിരിക്കും.
പ്രസ്തുത പദ്ധതിയുടെ ഉല്‍ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. 08.08.2025 രാവിലെ 10.30 ന് സെന്‍റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. ത്രിതലപഞ്ചായത്ത് ഭാരവാഹികള്‍, കോളേജ് അധികാരികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും. കോളേജ് തലത്തില്‍ ഒഴിവു ദിനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുടെ ഈ കോഴ്സുകള്‍ കുട്ടികള്‍ക്ക് പഠിക്കാവുന്നതാണ് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി, സ്റ്റാന്‍റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ബിഡി.ഒ. സജീഷ് എസ്., വ്യവസായ വികസന ഓഫീസര്‍ ഫൈസല്‍ കെ.കെ., റാണി അല്‍ഫോന്‍സാ ജോസ്, ഇ.ഡി. ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഡി. കോളേജ്, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…