Categories: Uncategorized

500 രൂപയ്ക്ക് 1000 കമന്റ്; പ്രചാരണം കരയ്ക്കടുപ്പിക്കാൻ ‘ബോട്ടി’റക്കി പുതിയ തന്ത്രം

മുണ്ടക്കയം ∙ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം വിജയം ഉറപ്പ് എന്ന തലക്കെട്ടോടെ വന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ‘ഷുവർ’ എന്ന കമന്റോടെ ലൈക്കടിച്ചു പോയവർ ഒട്ടേറെ. എല്ലാവരും ഒരേ കമന്റ് ഇട്ടതോടെ ഇട്ടവനെ തേടിയുള്ള യാത്രയിൽ ചെന്നെത്തിയത് കൊറിയയിലും! ശിവാൻഷു എന്ന പ്രൊഫൈൽ ഒരു കൊറിയക്കാരന്റെ പേരിലാണ്.

കമന്റുകളിൽ വന്ന മറ്റുള്ളവരുടെ ദേശം അന്വേഷിച്ച് പോയാൽ ഒരു ലോക സഞ്ചാരം തന്നെ നടത്താൻ കഴിയും. കാരണം കമന്റിടുന്നവർ ഒന്നും മനുഷ്യരല്ല, പല രാജ്യക്കാരുടെ പേരിലുള്ള കംപ്യൂട്ടർ നിർമിത ബോട്ടുകളാണ്. തിരഞ്ഞെടുപ്പിലെ ‘ബോട്ട്’ യാത്ര അറിയാം.

എന്താണ് ബോട്ട്?
ഇന്റർനെറ്റിലൂടെയോ കംപ്യൂട്ടർ ശ‍‍ൃംഖലയിലൂടെയോ മനുഷ്യ ഇടപെടൽ ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ കഴിയുന്ന ഓട്ടമേറ്റഡ് സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളാണ് ബോട്ടുകൾ, (റോബോട്ട്സ്) ആവർത്തിച്ചുള്ള ജോലികൾ, ചാറ്റിങ്, വിവര ശേഖരണം എന്നിവ വളരെ വേഗത്തിൽ കൈകാര്യം ചെയ്യുന്നതാണ് ബോട്ടുകളുടെ രീതി.

ബോട്ടിന്റെ പണികൾ
സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടാൽ അത് എല്ലാവരിലും എത്തണമെങ്കിൽ ലൈക്ക്, കമന്റ് തുടങ്ങിയ ഘടകങ്ങൾ അനുസരിച്ചാണ് സോഷ്യൽ മീഡിയ ആൽഗരിതം കണ്ടന്റുകൾക്കു മൂല്യം നിർണയിക്കുന്നത്. കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന പോസ്റ്റുകൾ അത് അർഹതപ്പെട്ട ആളുകളിലേക്ക് സ്വയം വ്യാപിക്കപ്പെട ുകയും ചെയ്യും.

ഇവിടെയാണ് ബോട്ടുകളുടെ പണി. ഒരു പോസ്റ്റിനു താഴെ 100ൽ അധികം കമന്റുകളും ലൈക്കുകളും വേഗത്തിൽ ഇടുക എന്നതാണ് ഇവ ചെയ്യുന്നത്. പലരുടെയും പേരിലുള്ള മനുഷ്യനിർമിതം അല്ലാത്ത അക്കൗണ്ട് വഴിയാണ് ഇവ സാധ്യമാക്കുന്നത്. പക്ഷേ, മു‍ൻകൂട്ടി നൽകുന്ന നിർദേശ പ്രകാരം ഒരേ കമന്റുകൾ തന്നെയാകും ഒരു പോസ്റ്റിൽ തന്നെ തുടർച്ചയായി ലഭിക്കുക.

500 രൂപയ്ക്ക് 1000 കമന്റ്
ഊമക്കത്തുകളുടെയും വ്യാജ പോസ്റ്ററുകളുടെയും കാലം കടന്ന് എഐ യുഗത്തിൽ എത്തിയതോടെ പണം മുടക്കിയാണ് സമൂഹ മാധ്യമ പോസ്റ്റുകൾക്ക് പ്രമോഷനുകൾ നേടുന്നത്. ഇതിനായി ഒരു ശൃംഖല വരെ സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നു. പ്രമോഷൻ നൽകേണ്ട പോസ്റ്റ് അയച്ചു കൊടുത്താൽ ആവശ്യപ്പെടുന്നത്ര കമന്റുകളും ലൈക്കുകളും ഇവർ നൽകും. 500 രൂപ മുതലാണ് റേറ്റ്. 500 രൂപയ്ക്ക് 1000 കമന്റുകളും 1000 ലൈക്കുകളും വരെ നൽകുന്നവരുണ്ട്.

ലൈക്കുകളും കമന്റുകളുടെയും എണ്ണം കൂടുന്നതിനൊപ്പം റേറ്റും കൂടും. പോസ്റ്റിനു താഴെ പോസിറ്റീവ് അല്ലെങ്കിൽ വിരോധമായ കമന്റുകൾ കാണുന്നതോടെ ഇതൊന്നും അറിയാത്ത ജനങ്ങൾ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുന്ന കാര്യം സത്യമെന്ന് കരുതുകയും ചെയ്യും. ഒരു സ്ഥാനാർഥിക്ക് കൂടുതൽ പിന്തുണയുണ്ടെന്ന് അറിയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതുവഴി ചെയ്യുന്നത്. അതുകൊണ്ടാണ് മിക്ക സ്ഥാനാർഥികളുടെ പി.ആർ. ഏജൻസികളും ഇപ്പോൾ വില കൊടുത്ത് ബോട്ടുകളുടെ സഹായം തേടുന്നത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago