മുണ്ടക്കയം: ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സമയക്രമത്തിലെ മത്സരവും കാരണം നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി ബസുകൾ ചീറിപ്പായുമ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും നോക്കുകുത്തികളാകുകയാണെന്ന വ്യാപക പരാതിയാണ് ഉയരുന്നത്.
25 മുതൽ 35 വയസ്സുവരെ പ്രായമുള്ളവരാണ് മിക്ക സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ. തങ്ങളുടെ ഡ്രൈവിംഗ് പാടവം മറ്റുള്ളവരെ കാണിക്കാനായി ഇവർ നിരത്തുകളിൽ കാട്ടിക്കൂട്ടുന്ന സാഹസികത ഓരോ ജീവനും ഭീഷണിയാകുകയാണ്. യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച്, രാവിലെയും വൈകിട്ടുമാണ് ഈ ബെല്ലും ബ്രേക്കുമില്ലാത്ത പാച്ചിൽ ഏറ്റവും രൂക്ഷമാകുന്നത്. ഹൈറേഞ്ച് മേഖലകളിലേക്കുള്ള ബസുകളാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങളിൽ മുന്നിൽ നിൽക്കുന്നത്.
മുണ്ടക്കയത്ത് അപകടങ്ങൾ പതിവ്
മുണ്ടക്കയം ഗാലക്‌സി ജംഗ്ഷൻ മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ രാവിലെ മുതൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച തെറ്റായ ദിശയിലൂടെ പാഞ്ഞെത്തിയ സ്വകാര്യ ബസ് കാറിലിടിച്ച് അപകടമുണ്ടായിരുന്നു. പാഞ്ഞുവരുന്ന ബസ് കണ്ട് കാൽനടയാത്രക്കാർ ഓടിമാറിയതിനാൽ മാത്രമാണ് അന്ന് വൻ ദുരന്തം ഒഴിവായത്.
ചോദ്യം ചെയ്താൽ അസഭ്യവർഷം
അമിതവേഗതയും നിയമലംഘനങ്ങളും ചോദ്യം ചെയ്യുന്ന യാത്രക്കാരെയും പൊതുജനങ്ങളെയും ബസ് ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കാൻ സ്റ്റോപ്പിൽ നിന്ന് മാറ്റി നിർത്തുന്ന പ്രവണതയും വ്യാപകമാണ്. അടുത്തിടെ കടുത്തുരുത്തിയിൽ ഇറങ്ങാൻ വൈകിയ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം ഇതിനുദാഹരണമാണ്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസുകൾക്കെതിരെ നിരന്തരം പരാതികൾ ഉയർന്നിട്ടും അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നില്ല. കോട്ടയം – എറണാകുളം റൂട്ടിലുൾപ്പെടെ നടക്കുന്ന ഈ മത്സരയോട്ടത്തിൽ ഇതിനോടകം പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകളാണ്.
മത്സരയോട്ടം രൂക്ഷമായ പ്രധാന റൂട്ടുകൾ:
മുണ്ടക്കയം – കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
കോട്ടയം – എറണാകുളം
ചങ്ങനാശേരി – വാഴൂർ
കോട്ടയം – കോഴഞ്ചേരി
കറുകച്ചാൽ – മണിമല
മണർകാട് – പാലാ
ബസുകളിലെ വ്യാപകമാകുന്ന മറ്റ് നിയമലംഘനങ്ങൾ:
സ്പീഡ് ഗവർണറുകൾ പ്രവർത്തിപ്പിക്കാതിരിക്കുക.
മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗവും മ്യൂസിക്കൽ എയർഹോണുകളും.
ഡ്രൈവർ കാബിൻ വേർതിരിക്കാതിരിക്കുക.
വാതിലുകൾ തുറന്നിട്ടുള്ള യാത്ര.
എമർജൻസി ഗ്ലാസുകളിൽ സൺ ഫിലിം ഒട്ടിക്കുക.
ജീവനക്കാർ യൂണിഫോമോ നെയിം ബാഡ്ജോ ധരിക്കാതിരിക്കുക.
ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൂടെയുള്ള ഈ അമിത വേഗത്തിനെതിരെയും നിയമലംഘനങ്ങൾക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. അടിയന്തരമായി മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധനകൾ കർശനമാക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.
പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും,…
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…
മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…
കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു.…