പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, നൂറിലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പുഞ്ചവയൽ ശ്രീ കെ.കെ. കേശവൻ കല്ലിക്കുന്നേൽ മിനി ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
വാർഷികാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ജോൺസൺ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരീക്ഷകളിൽ ഉന്നത വിജയം നേടി മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ് റിട്ടയേഡ് വില്ലേജ് ഓഫീസർ എ.എസ്. മുഹമ്മദ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം സിജു കൈതമറ്റം ചെയ്തു. അംബേദ്കർ പീപ്പിൾസ് മൂവ്മെന്റ് സെക്രട്ടറി രാജീവ് പുഞ്ചവയൽ പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം നടത്തി.
ചടങ്ങിൽ വി.പി. കൊച്ചുമോൻ, സി.എസ്. പ്രമോദ്, ബെന്നി ദേവസ്യ, വി.പി. അനിയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നിരവധി ആളുകൾ പരിപാടിയുടെ ഭാഗമായി.
മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക…
കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ…
വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ…
മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം…
കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു.…
മുണ്ടക്കയം: കൂട്ടിക്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ കൂട്ടായ്മ. ജംഗ്ഷനിലെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ച്…