കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

എറണാകുളം – മുണ്ടക്കയം റൂട്ടിലോടുന്ന കെ.എം.എസ് (KMS) ബസിലെ കണ്ടക്ടർക്ക് കുത്തേറ്റു; യാത്രക്കാരൻ അറസ്റ്റിൽ

0
d67c0b2c-e094-467f-bd70-fdeef71fdd28

ബസ് യാത്രയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് കണ്ടക്ടറെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം – മുണ്ടക്കയം റൂട്ടിലോടുന്ന കെ.എം.എസ് (KMS) ബസിലെ കണ്ടക്ടറായ ജോജോ ആന്റണിക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുതുവേലി പാലശ്ശേരിയിൽ രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 7.30 ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബസ് യാത്രയ്ക്കിടെ ബസ് പാസിനെ ചൊല്ലി കണ്ടക്ടറും പ്രതിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് രാമചന്ദ്രൻ കണ്ടക്ടറെ കുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *