Categories: Uncategorized

പണയം എടുത്തുനൽകാമെന്ന് പറഞ്ഞ് മുണ്ടക്കയം സ്വദേശിയുടെ 9 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനി യുവതി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ;

പണയ സ്വര്‍ണം എടുത്തു വിറ്റു പണം നൽകണമെന്ന വ്യാജേന എരുമേലിയിൽ വെച്ച് യുവാവില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ചക്കാലപ്പറമ്പില്‍ നീനു ബെന്നി (29), ആലുവ മാറമ്പള്ളി സ്വദേശി തോണിപ്പറമ്പില്‍ ജംഷാദ് ജമാല്‍ (29), കണ്ണൂര്‍ ഇരിക്കൂര്‍ കണിയാംകുന്ന് പാവന്നൂര്‍മട്ട സ്വദേശി കെ.എ. നൗഷാദ് (45) എന്നിവരെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 15,000 രൂപ പോലീസ് കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി സാജു വര്‍ഗ്ഗീസ്, എരുമേലി എസ്എച്ച് ഒ ഇ.ഡി.ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി കോടതി റിമാന്റ് ചെയ്തു.കഴിഞ്ഞ 24 നാണ് സംഭവം. എരുമേലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ചികില്‍സക്കായി എടുത്ത് നല്‍കണമെന്നാവശ്യപ്പെട്ടാണ് നീനു ബെന്നി മുണ്ടക്കയം പാലൂര്‍ക്കാവ് സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. 125 ഗ്രാം സ്വര്‍ണ്ണം ഉണ്ടെന്നും ഇത് എടുക്കാന്‍ ഒമ്പത് ലക്ഷം രൂപ വേണമെന്ന് പര്‍ദ്ദ ധരിച്ചെത്തിയ നീനു ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് യുവാവില്‍ നിന്നും പണം വാങ്ങിയ യുവതി യുവാവിനൊപ്പം എരുമേലി ടൗണിലുള്ള സ്ഥാപനത്തില്‍ എത്തുകയായിരുന്നു. യുവാവിനെ റോഡിൽ നിർത്തിയ ശേഷം പണയം എടുക്കാനെന്ന വ്യാജേന സ്ഥാപത്തിലേക്ക് യുവതി കയറിപ്പോയി. ഏറെ സമയം കഴിഞ്ഞിട്ടും യുവതിയെ കാണാതായതോടെ യുവാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത് . സ്ഥാപനത്തിന്റെ ഒരു വഴിയില്‍ക്കൂടി കയറിപ്പോയ യുവതി മറ്റൊരുവഴിയിലൂടെ ഇറങ്ങിപ്പോകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയേയും-ഇരുചക്ര വാഹനവും സിസി റ്റിവിയില്‍ ദൃശ്യമായെങ്കിലും ആളെ വ്യക്തമാക്കാന്‍ കഴിഞ്ഞില്ല. എരുമേലിയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന യുവതിയും മറ്റ് പ്രതികളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അവ്യക്തമായതോടെ കൂടുതല്‍ അന്വേഷണം നടത്തിയ പോലീസിന് പ്രതികള്‍ രക്ഷപ്പെട്ട കാറിനെക്കുറിച്ച് സൂചന ലഭിച്ചതാണ് പ്രതികള്‍ പിടിയിലാകാന്‍ സഹായിച്ചത്. ഒമ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടന്ന് ഒമ്പത് ദിവസത്തിനുളളിൽ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് ശ്രദ്ധേയമായി.

കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം

അന്വേഷണ സംഘത്തിലെ അംഗങ്ങൾ:

• അനീഷ് വിജയൻ (എസ്.ഐ)

• ശ്രീരാജ് (സി.പി.ഒ)

• ശ്യാം (സി.പി.ഒ)

• ബോബി (സി.പി.ഒ)

• വിമൽ ബാലകൃഷ്ണൻ (സി.പി.ഒ)

• ഷമീർ (സി.പി.ഒ)

• അൻസു പി. എ (സി.പി.ഒ)

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

22 minutes ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

1 hour ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

2 hours ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

15 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

17 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

18 hours ago