Categories: Uncategorized

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ ധനകാര്യ നില ഭദ്രമാണെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. കഴിഞ്ഞ 43 വർഷമായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചിരുന്ന സബ് ട്രഷറിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 10 സെന്റ് സ്ഥലം ലഭ്യമാക്കുകയായിരുന്നു. തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് ഫണ്ട് അനുവദിപ്പിച്ച് ട്രഷറി നിർമ്മാണം നടത്തുകയായിരുന്നു. ക്യാഷ് കൗണ്ടറുകൾ, ഓഫീസ് സൗകര്യം, സ്ട്രോങ്ങ് റൂം, വിശ്രമമുറി, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ 2 നിലകളിലായി 2700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

യോഗത്തിൽ ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പി ബിജുമോൻ സ്വാഗതം ആശംസിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ പീതാംബരൻ, മുണ്ടക്കയം പഞ്ചായത്ത് മെമ്പർമാരായ താരാ മോബി, സി.വി അനിൽകുമാർ, സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ, വിവിധ രാഷ്ട്രീയ,സാമൂഹ്യ നേതാക്കന്മാരായ എം.ജി രാജു, സുലോചന സുരേഷ്, ചാർലി കോശി, വിവിധ യൂണിയൻ നേതാക്കന്മാരായ എസ്. അനൂപ്, സതീഷ് ജോർജ്, കെ.എ ദേവസ്യ, ജെ.ജോൺ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ വച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ രവീന്ദ്രൻ വൈദ്യർ, മുണ്ടക്കയം ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന ഏറ്റവും മുതിർന്ന പെൻഷനറായ പി.ച്ച് മുഹമ്മദ് ബഷീർ, പ്രവർത്തി പൂർത്തീകരിച്ച കോൺട്രാക്ടർ മനോജ് എം നായർ എന്നിവരെ എംഎൽഎ ആദരിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago