മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ചിൽഡ്രൻസ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ആദരവ് സമ്മാനിക്കുന്നതായിരുന്നു ആഘോഷം. പ്രീ പ്രൈമറി വിദ്യാർത്ഥികൾ പരിപാടികൾ ഏകോപിപ്പിച്ച് ആകർഷമായ ഇനങ്ങൾ അവതരിപ്പിച്ചു. ശിശുദിന ആഘോഷത്തിലെ വർണ്ണശഭളമായ റാലി കാഴ്ചക്കാർക്ക് നവ്യാനുഭവമൊരുക്കി. നൂറുകണക്കിന് ചാച്ചാജിമാരും ഇന്ദിരാഗാന്ധിയും ഭാരതാംബയും മഹാത്മാഗാന്ധിയും മറ്റു സമുന്നയ നേതാക്കളും റാലിക്ക് പ്രൗഢിയേകി. വർണ്ണ ബലൂണുകളും ജയ് വിളികളും റാലിക്ക് മിഴിവേകി.
പരിപാടിയിൽ വിദ്യാർഥികളെ സംഘടിപ്പിക്കാനും അവരെ നയിക്കുവാനും KG ടീച്ചേഴ്സ് പ്രധാന പങ്കുവഹിച്ചു. ടീച്ചേഴ്സ് അവതരിപ്പിച്ച നൃത്ത പരിപാടി ആഘോഷത്തിന് മാറ്റുകൂട്ടി.
ഡിഎം കോൺവെന്റിലെ മുൻ പ്രൊവിഷൽ അംഗം സി. ഫെലിസിറ്റ ശിശുദിനം ഉദ്ഘാടനം ചെയ്യുകയും സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…