കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധരുടെ സംയുക്ത തിരുനാൾ ജനുവരി 16 മുതൽ 18 വരെ ആഘോഷിക്കുന്നു. മാർ തോമാശ്ലീഹാ, പരിശുദ്ധ കന്യകാമറിയം, മാർ യൗസേപ്പ്, മാർ ഗീവർഗീസ്, മാർ സെബസ്ത്യാനോസ്, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാളാണ് നടക്കുന്നത്. വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് പാലുക്കുന്നേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
പ്രധാന ചടങ്ങുകൾ ഒറ്റനോട്ടത്തിൽ:
ജനുവരി 16 (വെള്ളി):
• വൈകുന്നേരം 4:30: കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ.
• വൈകുന്നേരം 4:45: വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം.
• രാത്രി 7:00: നാടകം.
ജനുവരി 17 (ശനി):
• രാവിലെ 10:00: വിശുദ്ധ കുർബാന, തുടർന്ന് സ്നേഹവിരുന്ന്.
• വൈകുന്നേരം 4:00: വിശുദ്ധ കുർബാന.
• വൈകുന്നേരം 6:00: ചോറ്റി കുരിശടിയിലേയ്ക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം.
• രാത്രി 9:00: താളലയ വിസ്മയം, ആകാശ വിസ്മയം (കരിമരുന്ന് പ്രയോഗം).
ജനുവരി 18 (ഞായർ):
• രാവിലെ 5:45: വിശുദ്ധ കുർബാന.
• രാവിലെ 8:00: വാർഡുകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ആരംഭിക്കുന്നു.
• രാവിലെ 9:30: പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും.
• രാവിലെ 10:00: ആഘോഷമായ തിരുനാൾ കുർബാന.
• രാവിലെ 11:30: കുരിശടി ചുറ്റി പ്രദക്ഷിണം, തുടർന്ന് സ്നേഹവിരുന്ന്.
• വൈകുന്നേരം 5:00: വിശുദ്ധ കുർബാന.
• രാത്രി 7:00: ഗാനമേള.
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…