Categories: Uncategorized

കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് രാജൂ എബ്രഹാം എക്സ് എം.എല്‍.എ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവലിന് തിരി തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു

കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബാകുന്നു

കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് രാജൂ എബ്രഹാം എക്സ് എം.എല്‍.എ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവലിന് തിരി തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തൊഴിലവസരങ്ങളും, കോഴ്സുകളും ഒരു പ്രദർശനം പോലെ കോളേജിലെ വിദ്യാർഥികൾ തന്നെ ഗ്രാമീണർക്കിടയിൽ അവതരിപ്പിച്ചത് മാതൃകാപരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ആന്റണീസ് കോളേജിലെ എ.ഐ, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിംഗ്, ഹോട്ടൽ മാനേജ്മെന്റ്, സൈക്കോളജി, സി.എം.എ, എ.സി.സി.എ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോഗ്രാം അനുകരണീയമാണെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. യൂണിവേഴ്സിറ്റിയിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും പഠിക്കുന്നവ പ്രായോഗിക തലത്തിൽ എത്തിച്ച സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥികളുടെ ആർജ്ജവത്തെ പ്രശംസിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പത്താം ക്ലാസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് കിട്ടിയ 361 വിദ്യാർത്ഥികളെയും, ഹയർ സെക്കൻഡറി തലത്തിൽ 712 വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു. റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ്‌ ഓക്സിജന്‍ സി.ഇ.ഒ ഷിജോ കെ തോമസിനും, റവ. ഡോ. നിരപ്പേൽ എഡ്യൂക്കേഷണൽ ഐക്കൺ ഓഫ് ദി ഇയർ അവാര്‍ഡ്‌ ആനക്കല്‍ സെന്റ്‌ ആന്റണീസ് പബ്ലിക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ആന്റണി തോക്കനാട്ടിനും സമ്മാനിച്ചു. സ്പാഗോ ഇന്റർനാഷണൽ സി.ഇ.ഒ ബെന്നി തോമസ് നേതൃത്വം നല്‍കിയ മോട്ടിവേഷണൽ ക്ലാസ്സും, ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി നേതൃത്വം നൽകിയ കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടായിരുന്നു
മെഗാ എഡ്യു കാര്‍ണിവലില്‍ ശ്രീ രാജു എബ്രഹാം എക്സ്. എം.എൽ.എ, സിനി ആർട്ടിസ്റ്റ് ഡയാന ഹമീദ്, പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൂബി കോശി , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ് കുമാർ, ആനക്കല്‍ സെന്റ്‌ ആന്റണീസ് പബ്ലിക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ആന്റണി തോക്കനാട്ട്, ഓക്‌സിജൻ ഗ്രൂപ്പ് ഫൗണ്ടർ & സി.ഇ.ഓ ശ്രീ. ഷിജോ കെ തോമസ്, അജയ് ഹാച്ചറീസ് സി.ഇ.ഒ പി വി ജയന്‍, പി. റ്റി. എ പ്രസിഡന്റ്‌ ശ്രി. ജോര്‍ജ് കൂരമറ്റം, കൺവീനർമാരായ ജോസ് ആന്റണി, റ്റിജോ മോൻ ജേക്കബ്‌, സുപർണ്ണ രാജു, രതീഷ് പി ആർ, ജസ്റ്റിൻ ജോസ്, അഞ്ജലി ആര്‍ നായര്‍, ഷാന്റിമോള്‍ എസ്, കിഷോർ ബേബി, ജിനു തോമസ്‌, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോള്‍ തോമസ്‌ എന്നിവരും സംസാരിച്ചു. മെഗാ എഡ്യു കാര്‍ണിവലിനോട്‌ അനുബന്ധിച്ച് ഫാഷന്‍ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഫാഷൻ ഷോയും, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഫുഡ് ഫെസ്റ്റും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന കോര്‍പ്പറേറ്റ് വോക്കും. കമ്പ്യൂട്ടർ വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഐ & റോബോട്ടിക്സ് എക്സിബിഷനും, എവിയേഷന്‍ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്റ്റാളുകളും, സൈക്കോളജി വിഭാഗം ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരുന്നു. കോളേജിലെ വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ റോബോട്ടുകളുടെ പ്രദർശനവും ആകര്‍ഷണീയമായിരുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago