ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ സി.എം. എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടി ഉജ്ജ്വല വിജയം നേടി ബി. കോം വിദ്യര്‍ത്ഥിനി അഞ്ജലി സി.ആര്‍.. 100% വിജയം നേടി കേരളത്തില്‍ മിന്നും വിജയം കോളേജിനു നേടുവാനും സാധിച്ചു. 11-ാം തീയതി ബുധനാഴ്ച കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഷിജു കടപ്ലാക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുമോദനവും, പ്രശസ്തി പത്രവും, ക്യാഷ് അവാർഡും നൽകി ആദരിക്കും. ഡോ. ഷിജിമോൾ തോമസ്, കോളേജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണാ രാജു, ദിവ്യ എം, ദേവു രഘുനാഥ്, ആതിര ലാലു, കോഴ്സ് കോര്‍ഡിനേറ്റര്‍ എ.സി.എം.എ ഷീജ സലാം തുടങ്ങിയവർ സംസാരിക്കും. ബി.കോമിനോപ്പം സി.എം.എ പരീക്ഷയ്ക്ക് കൂടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2 വര്‍ഷം ലാഭിച്ച് പ്രൊഫഷണല്‍ കോഴ്സ് കൂടി പഠിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. വിദ്യാര്‍ഥികളുടെ കഠിനാദ്ധ്വാനവും, ദേശീയ നിലവാരമുള്ള ട്രെയിനിംഗ് ടീമിന്റെ പരിശീലനവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…