കാഞ്ഞിരപ്പള്ളി: ആനക്കല്ല് വണ്ടൻപാറയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച പെട്ടി ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട പൊടിമറ്റം സ്വദേശിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനക്കല്ല് സ്വദേശിയായ ജ്യോതിഷിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ഓട്ടോയുടെ ഇടിയേറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ പൊടിമറ്റം സ്വദേശിയായ അജേഷിനെ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് ഇന്ന് ഉച്ചക്ക് മരണം സംഭവിക്കുകയും ചെയ്തു.അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് സംഘത്തിന് നേരെയും യുവാവ് ഓട്ടോ ഓടിച്ചു കയറ്റാൻ ശ്രമിച്ചു എന്ന് നാട്ടുക്കാർ പറയുന്നു
ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂർണ്ണമായും മദ്യലഹരിയിലായിരുന്ന ജ്യോതിഷ്, വണ്ടൻപാറ ഭാഗത്ത് എത്തിയ ഒരു പെട്ടി ഓട്ടോയുമായി നടുറോഡിലൂടെ അതിവേഗം പാഞ്ഞടുക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ വഴിയിലുണ്ടായിരുന്ന യാത്രക്കാരെയും മറ്റു വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചു.തുടർന്ന് പ്രതിയെ പോലീസ് ബലമായി കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…