ഏലപ്പാറ∙ വാഹനങ്ങൾക്ക് തടസ്സമായി റോഡ് നിറഞ്ഞു കന്നുകാലികൾ. വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ. വിനോദസഞ്ചാരികൾ, വ്യാപാരികൾ ,കാൽനട യാത്രക്കാർ എന്നിവർക്കെല്ലാം ശല്യമായിട്ടാണ് ഏലപ്പാറ ജംക്‌ഷനിൽ കാലിക്കൂട്ടം. മേയാൻ അഴിച്ചു വിടുന്ന കാലികൾ റോഡ് കയ്യടക്കുന്നതിനൊപ്പം വിസർജ്യം നടത്തുകയും ചെയ്യുന്നു.
പകൽ കാലികൾ റോഡ് കയ്യടക്കി നടക്കുമ്പൾ രാത്രി ഇവ റോഡിൽ കിടന്നും അപകട സാധ്യത ഉയർത്തുന്നു. രാത്രി റോഡിൽ കിടക്കുന്ന കന്നുകാലികളിൽ തട്ടി ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നുണ്ട്. ചാണകത്തിൽ ചവിട്ടി കാൽനടക്കാർ തെന്നി വീഴുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കാലികൾ കൂട്ടം കൂടി നിൽക്കുന്നതാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
പഞ്ചായത്ത് ഓഫിസ് കാര്യാലയത്തിന്റെ മുൻവശത്ത് പോലും കന്നുകാലിക്കൂട്ടം പതിവു കാഴ്ചയാണ്. എന്നാൽ നടപടികൾക്ക് പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. റോഡിൽ അലഞ്ഞു നടക്കുന്ന കാലികളെ പിടിച്ചു കെട്ടണമെന്ന ആവശ്യവും നടപ്പാക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…