Categories: Uncategorized

ഹാ..കഷ്ടം ! ഏലപ്പാറ ജംക്‌ഷൻ കയ്യടക്കി കന്നുകാലികൾ; വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ

ഏലപ്പാറ∙ വാഹനങ്ങൾക്ക് തടസ്സമായി റോഡ് നിറഞ്ഞു കന്നുകാലികൾ. വഴി മാറി നടക്കേണ്ട ഗതികേടിൽ യാത്രക്കാർ. വിനോദസഞ്ചാരികൾ, വ്യാപാരികൾ ,കാൽനട യാത്രക്കാർ എന്നിവർക്കെല്ലാം ശല്യമായിട്ടാണ് ഏലപ്പാറ ജംക്‌ഷനിൽ കാലിക്കൂട്ടം. മേയാൻ അഴിച്ചു വിടുന്ന കാലികൾ റോഡ് കയ്യടക്കുന്നതിനൊപ്പം വിസർജ്യം നടത്തുകയും ചെയ്യുന്നു.

പകൽ കാലികൾ റോഡ് കയ്യടക്കി നടക്കുമ്പൾ രാത്രി ഇവ റോഡിൽ കിടന്നും അപകട സാധ്യത ഉയർത്തുന്നു. രാത്രി റോഡിൽ കിടക്കുന്ന കന്നുകാലികളിൽ തട്ടി ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നുണ്ട്. ചാണകത്തിൽ ചവിട്ടി കാൽനടക്കാർ തെന്നി വീഴുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ കാലികൾ കൂട്ടം കൂടി നിൽക്കുന്നതാണ് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

പഞ്ചായത്ത് ഓഫിസ് കാര്യാലയത്തിന്റെ മുൻവശത്ത് പോലും കന്നുകാലിക്കൂട്ടം പതിവു കാഴ്ചയാണ്. എന്നാൽ നടപടികൾക്ക് പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. റോഡിൽ അലഞ്ഞു നടക്കുന്ന കാലികളെ പിടിച്ചു കെട്ടണമെന്ന ആവശ്യവും നടപ്പാക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago