മോഷ്ടിച്ച ബാഗ് കള്ളന്‍ കടവില്‍ ഉപേക്ഷിച്ചതുമൂലം ആശങ്കിയിലായി നാട്ടുകാര്‍. കോട്ടയം ഈരാറ്റുപേട്ട തിടനാട് പഞ്ചായത്തിലാണ് സംഭവം.
കൊണ്ടൂര്‍ കാവുംകടവില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് ബാഗ് കണ്ടെത്തിയത്. ആരോ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങിപ്പോയെന്നാണ് നാട്ടുകാര്‍ വിചാരിച്ചത്.
പിന്നാലെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഒരു മണിക്കൂറോളം ആറ്റില്‍ മുങ്ങിതപ്പി നോക്കി. പിന്നീട് ബാഗ് പരിശോധിച്ചു. അതില്‍ നിന്ന് കിട്ടിയ നമ്ബറില്‍ വിളിച്ചു. ബാഗിന്റെ ഉടമയായ അന്യസംസ്ഥാന തൊഴിലാളി ഫോണ്‍ എടുത്തു. ഇതോടെയാണ് ഇത് മോഷ്ടിക്കപ്പെട്ട ബാഗ് ആണെന്നും കള്ളന്‍ ആറ്റില്‍ എറിഞ്ഞതാണെന്നും മനസ്സിലായത്.
ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയുടേതാണ് ബാഗ്. താമസിക്കുന്ന മുറിയില്‍ നിന്ന് ബാഗ് മോഷണം പോയ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. ഇയാളുടെ വസ്ത്രവും വാച്ചും ബാഗില്‍ ഉണ്ടായിരുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…