എരുമേലി: വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഡിഎഫ് തീരുമാനം. ശനിയാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിച്ചാല്‍ മതിയെന്നും, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്നും കാണിച്ച് യുഡിഎഫ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്വാറം തികയാതെ മാറ്റിവയ്ക്കുമെന്നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാത്രം നടക്കുമെന്നും ഉറപ്പായി.
കാരണമിതാണ്:
24 അംഗങ്ങളുള്ള എരുമേലി പഞ്ചായത്ത് ഭരണസമിതിയില്‍ 14 അംഗങ്ങളുടെ ശക്തമായ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. എന്നാല്‍ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ (ST) വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. നിലവിൽ യുഡിഎഫിന് ഈ വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധികൾ ഇല്ല. സംവരണ വിഭാഗത്തിൽ സ്ഥാനാർത്ഥി ഇല്ലാത്തതിനാലാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനില്‍ക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തത്.
ക്വാറം തികയില്ല:
തിരഞ്ഞെടുപ്പ് നടപടികൾക്ക് ചുരുങ്ങിയത് പകുതി അംഗങ്ങള്‍ (12 പേര്‍) എങ്കിലും പങ്കെടുത്താലേ ക്വാറം തികയുകയുള്ളൂ. 14 അംഗങ്ങളുള്ള യുഡിഎഫ് വിട്ടുനിൽക്കുന്നതോടെ യോഗത്തിൽ ക്വാറം തികയാത്ത സാഹചര്യമുണ്ടാകും. അതിനാൽ ശനിയാഴ്ചത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, തുടർന്ന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാത്രം നടക്കുകയും ചെയ്യും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…