എരുമേലി പഞ്ചായത്ത് വാർഡ് 9 കടക്കണമെങ്കിൽ ഇത്തിരി ഭാഗ്യം കൂടി വേണം .. ; വോട്ട് തുല്യമായി ഇത്തവണയും വാർഡ് ഒമ്പതിൽ, വിജയം പ്രഖ്യാപിച്ചത് ടോസിലൂടെ.
എരുമേലി : കഴിഞ്ഞ തവണയും ഇത്തവണയും എരുമേലിയിൽ വാർഡ് ഒമ്പത് ഭാഗ്യ നിർഭാഗ്യ നമ്പർ. കഴിഞ്ഞ തവണ വാർഡ് ഒമ്പത് ഇരുമ്പൂന്നിക്കരയായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് മൂക്കൻപെട്ടിയാണ്. കഴിഞ്ഞ തവണ ഇരുമ്പൂന്നിക്കരയിലും ഇത്തവണ മൂക്കൻപെട്ടിയിലും നറുക്കിട്ടാണ് തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികൾക്ക് തുല്യ വോട്ട് കിട്ടിയതാണ് കാരണം.
ഇത്തവണ 23 ൽ നിന്നും 24 വാർഡുകളായി എരുമേലി പഞ്ചായത്ത് വാർഡുകൾ പുനർ നിർണയിച്ചപ്പോൾ വാർഡ് ഒമ്പത് ആയിരുന്ന ഇരുമ്പൂന്നിക്കര എട്ടാം വാർഡ് ആയി മാറുകയും വാർഡ് 13 ആയിരുന്ന മൂക്കൻപെട്ടി ഒമ്പത് ആയി മാറുകയുമായിരുന്നു. ഇരുമ്പൂന്നിക്കര 9 ആയിരുന്ന കഴിഞ്ഞ തവണ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളായ പ്രകാശ് പള്ളിക്കൂടം, ടി കെ പ്രകാശ് എന്നിവർ തുല്യ വോട്ട് നേടുകയും നറുക്കെടുപ്പിൽ വിജയം പ്രകാശ് പള്ളിക്കൂടത്തിന് ലഭിക്കുകയുമായിരുന്നു. ഇത്തവണ വാർഡ് ഒമ്പത് ആയ മൂക്കൻപെട്ടിയിൽ ഇതേ സ്ഥിതി ആവർത്തിച്ചു. എൽഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളായ ദീപ ശങ്കർ, സുരണ്യ എന്നിവർ തുല്യ വോട്ട് നേടുകയും ( 414 വോട്ടുകൾ വീതം ) നറുക്കെടുപ്പിൽ സുരണ്യയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.ഒമ്പത് എന്ന അക്കം എരുമേലിയിൽ വാർഡിന്റെ നമ്പറുകളിൽ രണ്ട് തവണ ആണ് വിജയത്തിന് ടോസ് ഇട്ട് ഭാഗ്യം നിശ്ചയിപ്പിച്ചത് കൗതുകം സൃഷ്ടിപ്പിച്ചിരിക്കുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…