Categories: Uncategorized

സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ്; സ്വർണപ്പണയത്തിൻ്റെ പേരിൽ 9 ലക്ഷം തട്ടിയെടുത്തു; മുണ്ടക്കയം സ്വദേശിയെ കബളിപ്പിച്ച യുവതിയും സംഘവും എരുമേലി പോലീസിന്റെ പിടിയിലായതായി സൂചന

എരുമേലി: സ്വർണപ്പണയം തിരിച്ചെടുത്ത് വിൽപ്പന നടത്താനെന്ന വ്യാജേന മുണ്ടക്കയം സ്വദേശിയായ യുവാവിൽ നിന്നും ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിലായതായി സൂചന. എരുമേലി പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് യുവതിയും സംഘവും വലയിലായതെന്നാണ് വിവരം.

ശബരിമല തീർത്ഥാടകരുടെ തിരക്കിനിടയിൽ കഴിഞ്ഞ 24-ാം തീയതിയാണ് എരുമേലിയിൽ സിനിമാക്കഥകളെ വെല്ലുന്ന തട്ടിപ്പ് നടന്നത്. മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ചികിത്സാ ആവശ്യങ്ങൾക്കായി പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് പരസ്യത്തിൽ കണ്ട ഫോൺ നമ്പറിലൂടെയാണ് യുവതി യുവാവിനെ ബന്ധപ്പെട്ടത്.

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സ്വർണം പണയം വെച്ചിരിക്കുന്നതെന്ന് വ്യാജരേഖകൾ കാണിച്ച് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. തുടർന്ന് പണവുമായി എത്തിയ യുവാവിനൊപ്പം ബൈക്കിൽ യുവതി ധനകാര്യ സ്ഥാപനത്തിന് മുന്നിലെത്തി. സ്ഥാപനത്തിന് മുകളിലേക്ക് കയറിയ യുവതി, യുവാവിനെ താഴെ നിർത്തിയ ശേഷം പണവുമായി മറ്റൊരു വഴിയിലൂടെ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.

കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിൽ പർദ്ദ ധരിച്ചാണ് യുവതി എത്തിയത്. പണവുമായി പുറത്തിറങ്ങിയ ഇവർ കാത്തുനിന്ന മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. മുഖം മറച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ, യുവതി ബന്ധപ്പെട്ട മൊബൈൽ നമ്പർ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എരുമേലി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് ഇപ്പോൾ പ്രതികളിലേക്ക് എത്തിയിരിക്കുന്നത്.

ധനകാര്യ സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങാൻ മറ്റൊരു വഴി മുൻകൂട്ടി കണ്ട് ആസൂത്രിതമായാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago