Categories: Uncategorized

സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന കേസിൽ കോടതി ഉത്തരവിൻ മേൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്

കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ആണ് നിർണായക ഇടപെടൽ നടത്തിയത്. 1955ലെ ഇടവക റൈറ്റ്സ് അക്ക്വസേഷൻ ആക്ട് പ്രകാരം 1955 ഒക്ടോബർ മാസം പതിനൊന്നാം തീയതി സംസ്ഥാന സർക്കാർ നാലു ലക്ഷത്തി പതിനാറായിരത്തി മുന്നൂറ്റി അമ്പത്തിയെട്ട് രൂപ പ്രതിഫലം നൽകി രേഖാമൂലം സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഉടമസ്ഥാവകാശത്തിലേക്ക് മാറ്റിയ രണ്ടായിരത്തിൽപരം ഏക്കർ വസ്തുവാണ് തങ്ങളുടെ അധീനതയിലും ഉടമസ്ഥതയിലും ഉള്ള ചെറുവള്ളി എസ്റ്റേറ്റ് എന്ന് ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ ചമച്ച് ഹാരിസൺ മലയാളം കമ്പനി ഗോസ്പൽ ഫോർ ഏഷ്യ എന്ന് ട്രസ്റ്റിന് കൈമാറിയത് എന്ന് ചൂണ്ടിക്കാട്ടീ ഫയൽ ചെയ്ത ക്രിമിനൽ അന്യായത്തിന്മേൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചതും പോലീസിനോട് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ആവശ്യപ്പെട്ടതും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണിമല എരുമേലി പോലീസ് സ്റ്റേഷനുകളിലായി യഥാക്രമം ക്രൈം നമ്പർ 128/2026, 96/2026 എന്നിങ്ങനെ കേസടുത്തതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും. പൊതുമുതൽ നശീകരണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സർക്കാർ മുതൽ കൈവശപ്പെടുത്തൽ മുതലായ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വസ്തു വാങ്ങി എന്ന് പറയപ്പെടുന്ന ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിന് ഇന്ത്യയിൽ രജിസ്ട്രേഷൻ ഇല്ല എന്ന ആക്ഷേപവും കേസുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. 2018ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് പാലാ സബ് കോടതി പരിഗണിച്ചിരുന്നു എങ്കിലും പ്രോസിക്യൂഷൻ സർക്കാരിൻറെ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ പോലും ഹാജരാക്കാതെ വന്നതിനാൽ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അനുകൂലമായ വിധി ഉണ്ടാവുകയായിരുന്നു. എന്നാൽ കേവലം വസ്തുവിന്റെ ഉടമസ്ഥാവകാശ തർക്കം എന്നതിനപ്പുറം കേസിൽ ക്രിമിനൽ ഗൂഢാലോചനയുടെ മാനങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ബേബി സൈമൺ എന്ന പാലാ സ്വദേശി അഡ്വക്കേറ്റ് രാജേഷ് എം മേനോൻ വഴി കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അന്യായം ഫയൽ ചെയ്യുകയായിരുന്നു.

തർക്കവസ്തുവിൻമേൽ സംസ്ഥാന സർക്കാരിനുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ 1955ലെ ആധാരം (നമ്പർ – 4581/1955), ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ അടക്കം സമർപ്പിച്ചാണ് അന്യായം ഫയൽ ചെയ്തത്. രേഖകൾ വിശദമായി പരിശോധിച്ച് ശേഷമാണ് വസ്തു നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകളായ മണിമല എരുമേലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കുവാൻ കോടതി നിർദ്ദേശം നൽകിയത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago