കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
March 1, 2026

ലോകം യുദ്ധ ഭീതിയിൽ, സ്വർണവില പൊട്ടിത്തെറിക്കാൻ സാധ്യത, പവന്‍ വില 2 ലക്ഷം രൂപയിലേക്ക്..?

0
8a44d7d8-334d-480f-b70d-b356df24f6db

ഇറാന് മേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതോടെ അന്താരാഷ്ട്ര വിപണികള്‍ ആശങ്കയില്‍ അമര്‍ന്നിരിക്കുകയാണ്. ഓഹരി വിപണിയും എണ്ണ വിപണിയും ഒപ്പം സ്വര്‍ണ വിപണിയിലും വലിയ മാറ്റങ്ങള്‍ അന്താരാഷ്ട്ര തലത്തിലെ ഈ സംഘര്‍ഷങ്ങള്‍ കൊണ്ട് വരുമെന്നുറപ്പാണ്. സ്വര്‍ണവില ഇതിനകം തന്നെ റെക്കോര്‍ഡ് കുതിപ്പ് നടത്തുന്നതിനിടെയാണ് യുദ്ധഭീതിയും പരക്കുന്നത് എന്നിരിക്കെ വില ഇനിയും മുകളിലേക്ക് കുതിച്ചേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. നിലവിൽ ഒരു പവൻ വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം. അതേസമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില തിങ്കളാഴ്ചയും ഗണ്യമായി ഉയരുമെന്നാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed