സെപ്റ്റംബർ 27,28 ശനിയും ഞായറുമാണ്. 29ന് വൈകിട്ട് പൂജവയ്ക്കും. സെപ്റ്റംബർ 30, ഒക്ടോബർ 1 പൂജ അവധി, ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയും പൂജാ അവധിയും ഒന്നിച്ചു വരുന്നു, ഒക്ടോബർ നാലും അഞ്ചും ശനിയും ഞായറുമാണ്. സ്പെറ്റംബർ 29, ഒക്ടോബർ മൂന്ന് എന്നിവ മാത്രമാണ് പ്രവർത്തി ദിവസം.
ഓണത്തിന് ശേഷം ഇത്രയും അവധി അടുപ്പിച്ച് വരുന്നതും അപൂർവം. വീണ്ടും അവധി ദിവസങ്ങൾ കിട്ടിയതിൽ വിദ്യാർഥികളും സന്തോഷത്തിലാണ്. എന്നാൽ, സെപ്റ്റംബർ 30 ദുർഗാഷ്ടമി ദിവസം പൊതു അവധി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ കലകണ്ടറിൽ സെപ്റ്റംബർ 30 പ്രവർത്തി ദിവസമാണ്.
എന്നാൽ, അന്ന് ദുർഗാഷ്ടമി എന്നു പോലും സർക്കാർ കലണ്ടറിൽ എഴുതിച്ചേർത്തിട്ടില്ല. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ളവ പ്രവർത്തിക്കേണ്ടി വരും. ഇതേച്ചൊല്ലി ഹൈന്ദവ സംഘനകൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ ദുർഗാഷ്ടമി അവധി ദിവസങ്ങളായിരുന്നു. ഇക്കുറി സർക്കാർ എന്തുകൊണ്ട് അവധി മാറ്റി എന്ന ചോദ്യമാണ് ഇക്കൂട്ടർ ഉയർത്തുന്നത്.
അതേസമയം, പൂജ അവധിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം ബുക്കിങ് തീരാറയി. വാഗമണ്ണിലും മൂന്നാറിലുമെല്ലാം റൂമുകൾ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഓണത്തിന് ശേഷം വീണ്ടും ഇത്രയും അവധി ദിവസങ്ങൾ അടുപ്പിച്ചു വന്നതിൽ ഹോട്ടൽ, ഹോംസ്റ്റേ രംഗത്തു പ്രവർത്തിക്കുന്നവരും സന്തോഷത്തിലാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…