കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രദീപ് തോമസ് എന്നിവരുടെ സഹകരണത്തോടെ രോഗിയുടെ വൃക്കയിൽ നിന്നും ഇരുപത് സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുകയും ചെയ്തു. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ രോഗിയുടെ ഇരു വൃക്കകളും തകരാറിൽ ആവുകയും ട്യൂമർ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ബാധിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും, ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…