കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് നിർത്താതെ പോയ വാഹനം കണ്ടെത്തി, മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ അരുൺകുമാർ ആണ് അപകടത്തിൽ മരണപെട്ടത്

2f8348b9-bf89-4014-9b9e-6e93ea9fcf40-1.jpg

ദേശീയ പാത 183-ൽ പുല്ലുപാറയ്ക്ക് സമീപം മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ കണ്ണൻ എന്ന അരുൺകുമാർ (46) അപകടത്തിൽ മരിച്ചു. അരുൺകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു അജ്ഞാത വാഹനം ഇടിച്ചാണ് സംഭവം നടന്നത്, ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോയിരുന്നു.

പെരുവന്താനം പോലീസിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അരുൺകുമാറിനെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് അദ്ദേഹം മരിച്ചു.

പോലീസ് അന്വേഷണം ആരംഭിക്കുകയും അപകടസ്ഥലം പരിശോധിക്കുകയും ചെയ്തു, അപകടത്തിൽപ്പെട്ട ബൈക്കിനു സമീപത്തു നിന്നും മറ്റൊരു വാഹനത്തിന്റെ തകർന്ന നമ്പർ പ്ലേറ്റ് ഭാഗം കണ്ടെടുത്തു. ഈ തെളിവുകൾ ഉപയോഗിച്ച്, 35-മൈൽ മുതൽ കുമളി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തമിഴ്‌നാട് സ്വദേശി ഓടിച്ചിരുന്ന ഫോർച്യൂണർ വാഹനമാണ് അപകടത്തിൽ ഉൾപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു.

ഡ്രൈവറെ പിടികൂടാനും വാഹനം പിടിച്ചെടുക്കാനുമുള്ള നടപടികൾ പോലീസ് ഇപ്പോൾ സ്വീകരിച്ചുവരികയാണ്.

You may have missed