പെരുവന്താനം മണ്ഡലം ഐഎൻടിസിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം 35 ആം മൈലിൽ നടത്തി. ആശാവർക്കർമാർ ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ ഉൾപ്പെടെ 150 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉമ്മൻചാണ്ടി കാരുണ്യ സ്പർശം എന്ന പേരിൽ കിറ്റ് വിതരണം നടത്തി. പുഷ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനം എഐസിസി അംഗം റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കായകൽപ്പ അവാർഡ് നേടിയ പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനും ഉമ്മൻചാണ്ടി മെമ്മോറിയൽ അവാർഡ് നൽകി. നീറ്റ് പരീക്ഷയിൽ കേരളത്തിൽ അഞ്ചാം റാങ്ക് നേടിയ ചെൽസി എസ് തെരേസക്ക് യോഗം മൊമെന്റോ നൽകി ആദരിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ശ്രീ കെ ആർ വിജയൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ശ്രീ വി സി ജോസഫ് വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു. ശ്രീ രാജാ മാട്ടുകാരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ ശ്രീ സിറിയക് തോമസ്, പി ആർ അയ്യപ്പൻ, രാജു ബേബി, ജോർജ് കുറുമ്പുറം, ടി എൻ മധുസൂദനൻ, ജോൺ പി തോമസ്, കെ എ സിദ്ദിഖ്, ഷാജഹാൻ മഠത്തിൽ, ടോണി തോമസ്, നിജിനി ഷംസുദ്ദീൻ, ഷിനോജ് ജേക്കബ്, ശരത് ഒറ്റപ്ലാക്കൽ, സണ്ണി തുരുത്തിപ്പള്ളി, ഡോമിന സജി, കെ എൻ രാമദാസ് തുടങ്ങിയവർ സംസാരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…