പണം വച്ച്‌ ചീട്ടുകളി: വാഗമണ്ണിലെ ഹോംസ്റ്റേയില്‍ നിന്ന് 20 പേര്‍ അറസ്റ്റില്‍

പണം വച്ച്‌ ചീട്ടുകളിച്ച 20 പേർ വാഗമണ്ണിലെ ഹോം സ്റ്റേയില്‍ നിന്ന് പിടിയിലായി. ഈരാറ്റുപേട്ട സ്വദേശികളായ കരോട്ടുപറമ്ബില്‍ കെ.ഇ.ഷമീർ (41), കല്ലോലിയില്‍ വീട്ടില്‍ അനീഷ് (49), വൈക്കം ലിജി ഭവൻ ലിനോ ചെറിയാൻ (38), കൊല്ലമ്ബറമ്ബില്‍ ഷാഹിർ (43), മണ്ണാറത്ത് വീട്ടില്‍ എം.എസ്. ഷെഫീഖ് (37), കരിമണ്ണുംകുന്നേല്‍ ഫൈസല്‍ (42), കരുവാൻപറമ്ബില്‍ റഷീദ് (40), പള്ളിപ്പറമ്ബില്‍ ഷബീർ (39), മുഴുക്കോലില്‍ സിനാജ് (35), വലിയവീട്ടില്‍ വി.പി. മുജീബ് (52), പൊന്നേത്തുപറമ്ബില്‍ ഷിഹാബുദീൻ (48), കൊല്ലംപറമ്ബില്‍ ഹബീസ് (67), കൂത്താട്ടുകുളം തെക്കുംകാട്ടില്‍ ലാജ് (42), പൂഞ്ഞാർ അറയത്തിനാല്‍ വീട്ടില്‍ മുഹമ്മദ് ഷാൻ (33), എരുമേലി തടത്തേല്‍ വീട്ടില്‍ സുബിമോൻ (44), എറണാകുളം സ്വദേശികളായ ഇളംകുളം വേരാനിപ്പറമ്ബില്‍ സജീവൻ (42), വെളിയനാട് കിഴക്കേതുക്കാട്ടില്‍ വർഗീസ് (60), പിറവം പുത്തൻപുരയില്‍ ബിജു (50), പിറവം കനകഞ്ചേരില്‍ എല്‍ദോ (40), ചെറായി അല്ലപ്പറമ്ബില്‍ ജീവരാജ് (44) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11ന് വാഗമണ്‍ കോലാഹലമേട് ഭാഗത്തുള്ള ഹോം സ്റ്റേ കെട്ടിടത്തിന്റെ മുറിയില്‍ പണം വച്ച്‌ ചീട്ടു കളിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ സാഹസികമായി പിടികൂടിയത്.

4,04320 രൂപയും മറ്റുമുതലുകളും ഇവരില്‍ നിന്ന് കണ്ടുകെട്ടി. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നല്‍കിയ വിവരത്തെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍ന്റെ നിർദ്ദേശപ്രകാരം വാഗമണ്‍ പൊലീസ് ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർ പി.സി. സജി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.ജി. മുരുകേശൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ അൻസാർ, സിവില്‍ പൊലീസ് ഓഫീസർമാരായ മഹേന്ദ്രൻ, കൃതി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago