കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ഈ മിടുക്കന്മാർക്ക് കേരള ടുഡേ ന്യൂസിന്റെ ഒരു ബിഗ് സല്യൂട്ട്; കൈയടിച്ച് ഏന്തയാർ! വഴിയിൽ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്സ് തിരികെ നൽകി മാതൃകയായി ജെ.ജെ. മർഫി സ്കൂളിലെ കുട്ടികൾ

0
480b2bcb-f9d2-466d-baaf-3adc83c567e2

മുണ്ടക്കയം: വർത്തമാനകാലത്ത് സത്യസന്ധതയുടെയും നന്മയുടെയും വലിയ സന്ദേശം പകരുകയാണ് മുണ്ടക്കയം ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ. റോഡരികിൽ വീണുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് സുരക്ഷിതമായി ഉടമയ്ക്ക് എത്തിക്കാൻ മുൻകൈ എടുത്താണ് ഈ മിടുക്കർ നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്.

സ്കൂലിലേക്ക് പോവുന്ന വഴിക്കാണ് റോഡരികിൽ പേഴ്സ് കിടക്കുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ അവർ അത് സുരക്ഷിതമായി അടുത്തുള്ള കടയിൽ എത്തിക്കുകയായിരുന്നു. കുട്ടികളുടെ ഈ സത്യസന്ധതയെയും മനോഭാവത്തെയും നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു. പണം നഷ്ടപ്പെട്ട ആൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നതിൽ തർക്കമില്ല. വർത്തമാനകാലത്ത് ഇത്തരം കുഞ്ഞു മാതൃകകൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.

ജെ.ജെ. മർഫി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇവരാണ് ഈ മാതൃകാപരമായ പ്രവർത്തിക്ക് പിന്നിൽ:

• സഞ്ജയ് സന്ദീപ് (10 A)

• അശ്വിൻ സി.ആർ (10 B)

• അശ്വിൻ വിനോദ് (10 D)

Leave a Reply

Your email address will not be published. Required fields are marked *

You may have missed