കോട്ടയം : ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്,
ഭാര്യക്ക് കായിക അധ്യാപികയായി ജോലി ശെരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിന് ടോമി, ഇടുക്കി സ്വദേശി ബെന്നി വർഗീസ് എന്നിവരെ പ്രതിചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. അഗസ്റ്റിന് ടോമി പി എസ് സി സീനിയർ സൂപ്രണ്ടാണെന്നു പരിചയപ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയെ സമീപിച്ചതും പിന്നീട് പണം തട്ടിപ്പു നടത്തിയതും.ഇവർ ഉദ്യോഗാർഥിയുടെ സര്ട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും നവംബറിൽ പലതവണയായി അക്കൗണ്ട് വഴിയും നേരിട്ടും തുക കൈപ്പറ്റുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പണം കൈപ്പറ്റിയതായുള്ള രേഖകളും മറ്റും പരാതിക്കാരൻ പോലീസിന് തെളിവുസഹിതം ഹാജരാക്കിയിട്ടുണ്ട്. ജോലി ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ കോട്ടയം സ്വദേശി പരാതി നൽകിയത്.
ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…