Categories: Uncategorized

മുണ്ടക്കയം വെള്ളനാടി – വള്ളക്കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

2021 ലെ പ്രളയത്തിൽ തകർന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 19-)o വാർഡിൽ വെള്ളനാടി-വള്ളക്കടവ് പാലം പുനർ നിർമ്മിക്കുന്നതിന് എംഎൽഎ അആസ്തി വസ്ഥ വികസന ഫണ്ടിൽ നിന്നും 1.40 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ രേഖാ ദാസ് അധ്യക്ഷത വഹിച്ചു. ഹാരിസൺ മലയാളം എസ്റ്റേറ്റ് മാനേജർ മനോജ്, പൊതുപ്രവർത്തകരായ പി.കെ പ്രദീപ്, മോളി ദേവസ്യ, സി. വി അനിൽകുമാർ, കെ. എൻ സോമരാജൻ,രജീന്ദ്രൻ, ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.

പാലം പ്രളയത്തിൽ തകർന്നതിനെ തുടർന്ന് തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളും അടക്കമുള്ള പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിലെ തുക ഉപയോഗിച്ച് ഭാഗികമായ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് നിയമപരമായ തടസ്സമുണ്ടായിരുന്നതിനാൽ ആയത് പരിഹരിക്കുന്നതിന് ഗവൺമെന്റിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതെന്നും എംഎൽഎ അറിയിച്ചു. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് പാലം തുറന്നു കൊടുക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഈ പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ 2021 ലെ പ്രളയത്തിൽ തകർന്ന നിയോജകമണ്ഡലത്തിലെ എല്ലാ പ്രധാന പാലങ്ങളും പുനർ നിർമ്മിച്ചു കഴിഞ്ഞു. നിർമ്മാണം പൂർത്തീകരിച്ച ഏന്തയാർ മുക്കുളം പാലവും, ഇളംകാട് ടൗൺ പാലവും ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും എംഎൽഎ അറിയിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago