Categories: Uncategorized

ഫ്യൂച്ചർ സ്റ്റാർസ് ക്വിസ് മത്സരം:എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാമത്

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ്, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് കോമ്പറ്റീഷൻ നടത്തി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മത്സരത്തിൽ നിയോജക മണ്ഡലത്തിലെ 30 സ്കൂളുകളിൽ നിന്നായി രണ്ടു കുട്ടികൾ വീതമുള്ള 48 ടീമുകൾ പങ്കെടുത്തു.
പൊതു വിജ്ഞാനം അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ എരുമേലി സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ആദി വൈഷ്ണവ്, സാനു ജോസഫ് സ്കറിയ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും, തീക്കോയി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നുള്ള ടെയ്സ് എം. സന്തോഷ്, ലക്ഷ്മി നന്ദന സജി എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ നിന്നുള്ള ഫാദിൽ പി.എം, റിസ്‍വാൻ റഷീദ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.
പ്രധാനമായും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ഗ്രന്ഥങ്ങളായ അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ എന്നീ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു മത്സരം. വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ്സ് മാനേജിംഗ് ഡയറക്ടർ ജോർജ് കരുണയ്ക്കൽ ക്വിസ് മാസ്റ്ററായി. എലിമിനേഷൻ റൗണ്ട്, ഫൈനൽ റൗണ്ട് എന്നിങ്ങനെ രണ്ട് റൗണ്ടുകൾ ആയി നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മൊമന്റോയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനക്കാർക്ക് 2000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. കൂടാതെ ഈ അധ്യയനവർഷം ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഓരോ സ്കൂളിലെയും മെന്റർ ടീച്ചേഴ്സ് ആയി പ്രവർത്തിച്ച അധ്യാപകർക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും യോഗത്തിൽ വിതരണം ചെയ്തു. മികച്ച മെന്റർ ടീച്ചറായി മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിജു പി.ആറും, മികച്ച പ്രഥമാധ്യാപകനുള്ള അവാർഡ് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസും, മികച്ച ഓൾറൗണ്ട് പ്രവർത്തനത്തിനുള്ള അവാർഡ് മുരിക്കുംവയൽ ഗവ. ഹൈസ്‌കൂളിലെ സുനിൽ കെ.എസും കരസ്ഥമാക്കി
ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം നടത്തി. അരുവിത്തറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് സമ്മാനദാനം നിർവഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ് ജോസഫ്, മുസ്ലിം ഗേൾസ് സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ. എം.കെ ഫരീദ്, സ്കൂൾ പ്രിൻസിപ്പൽ താഹിറ ടീച്ചർ, ഹെഡ്മിസ്ട്രസ് ലീന എം.പി, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. ടോമി ചെറിയാൻ, പി.പി.എം. നൗഷാദ്, പ്രിയാ അഭിലാഷ്, ഇബ്രാഹിംകട്ടി പി.എ തുടങ്ങിയവർ പ്രസംഗിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago