കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന പഴയ കാന്റീൻ കെട്ടിടം ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണം എന്ന ആവശ്യം ശക്തമായി . പഴയ കന്റീൻ കെട്ടിടം അതീവ ശോചനീയാവസ്ഥയിലാണ്. മേൽക്കൂര നശിച്ച കെട്ടിടത്തിന്റെ മുകളിൽ ടാർപോളിൻ വലിച്ചു കെട്ടിയാണ് ഏറെക്കാലം കന്റീൻ ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ കാന്റീൻ പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ പഴയ കാന്റീൻ കെട്ടിടം പൂർണമായും അടച്ചിട്ടിരിക്കുകയാണ് . ജീവന് ഭീഷണിയായി നിലകൊള്ളുന്ന, ബലക്ഷയം ഉള്ള ഈ കെട്ടിടം ഉടൻ പൊളിച്ചുമാറ്റേണ്ടത് അത്യവശ്യമാണ്.
പുതിയ പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും നിർമിച്ചതോടെ ഇവ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ കാന്റീന് മുൻപിൽ “പോസ്റ്റ്മോർട്ടം മുറി” എന്ന ബോർഡുമായി പഴയ പോസ്റ്റ്മോർട്ടം മുറി സ്ഥിതി ചെയ്യുന്നത് ക്യാന്റീനിൽ ഭക്ഷണം കഴിക്കുവാൻ കയറുന്നവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു . അത് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന ആവശ്യവും ശക്തമാണ് .
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…