Categories: Uncategorized

കണ്ണിമലയില്‍ ‘കണ്ണിമ ചിമ്മാതെ’ പൊലീസ്: പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിലെ കണ്ണിമലയിലെ കൊടുംവളവില്‍ സുരക്ഷാസംവിധാനമൊരുക്കി പൊലീസ്.

ശബരിമല തീർത്ഥാടനകാലത്ത് നിരന്തരം അപകടങ്ങള്‍ നടക്കുന്ന പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിലെ കണ്ണിമലയിലെ കൊടുംവളവില്‍ സുരക്ഷാസംവിധാനമൊരുക്കി പൊലീസ്

കുത്തിറക്കവും കൊടുംവളവും നിറഞ്ഞ റോഡില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. അന്യസംസ്ഥാന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് കർശന സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയത്. കൊടുംവളവിന് മുന്നില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ച്‌ അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹനങ്ങളെ തടഞ്ഞുനിറുത്തി റോഡിന്റെ ഘടനയും ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു മനസിലാക്കിയ ശേഷമാണ് കടത്തിവിടുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് 24 മണിക്കൂർ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ആംബുലൻസും ക്രമീകരിച്ചിട്ടുണ്ട്. ഒരു പരിധിവരെ അപകടങ്ങള്‍ കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago