ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിൽ പ്രതിഷേധിച്ചാണ് ഇത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനും, ആർഎസ്എസിന്റെ അജണ്ടയ്ക്ക് അടിയറവ് വയ്ക്കാനും ഗവർണറും ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർമാരും നടത്തുന്ന വിദ്യാർത്ഥി മതവിരുദ്ധ നിലപാടിനെതിരെയുള്ള പ്രക്ഷോഭമാണ് ഇന്നലെ കണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.

കേരള സർവകലാശാലയിൽ നടത്തിയ സമരത്തിൽ 26 പേര് റിമാൻഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദർശ് ഉള്ളപ്പെടെ ഉള്ളവരെ റിമാൻഡ് ചെയ്തു. കണ്ണൂർ സർവ്വകലാശാലയിൽ സമരം ചെയ്ത 4 പേരെയും റിമാൻഡ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ആവേശത്തോടെയാണ് എസ്എഫ്ഐ സമരങ്ങളെ കാണുന്നത്. എന്നാൽ ഈ സമരങ്ങളെ തള്ളിക്കളയുന്ന സമീപനമാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ആർഎസ്എസിനെതിരെയുള്ള സമരം എപ്പോഴാണ് പ്രതിപക്ഷ നേതാവിന് ഗുണ്ടായിസമായത് ? വിഡി സതീശൻ്റെ പ്രസ്ഥാവന അപലപനീയവും തള്ളികളയണമെന്നും എസ്എഫ്ഐ. ആർഎസ്എസിനെ സതീശൻ ഭയക്കുന്നു. ആർഎസ്എസ് നെതിരെ സമരം ചെയ്താൽ കെഎസ് യുവിനെ ഭീഷണിപ്പെടുത്തുകയാണ് വി ഡി സതീശൻ എന്നും ശിവപ്രസാദ് പറഞ്ഞു.

സിസ തോമസിൻ്റെ പ്രസ്ഥാവനയിലും എസ്എഫ്ഐ പ്രതികരിച്ചു. കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥരെ പണിയെടുക്കാൻ അനുവദിക്കാത്ത സമീപനമാണ് ചാൻസലറും, വൈസ് ചാൻസലറും സിസാ തോമസും സ്വീകരിക്കുന്നത്. വിദ്യാർത്ഥികളെ ബാധിക്കുന്ന നിരവധി ഫയലുകൾ സർവകലാശാലയിൽ കെട്ടിക്കിടക്കുന്നു. ഇതിലൊന്നും ഇടപെടാൻ വിസിക്കോ, ആക്ടിംഗ് വിസിക്കോ കഴിഞ്ഞിട്ട് ഇല്ലെന്നും എസ്എഫ്ഐ.

സിസ തോമസ് 4 ദിവസം സർവകലാശാലയിൽ വന്നിട്ട് എന്ത് ജോലിയാണ് ചെയ്തത്. ജോലി തടസപ്പെടുത്തി എന്നാണ് പറയുന്നത്. ആയിരക്കണക്കിന് ഫയലുകൾ ആണ് കെട്ടികിടക്കുന്നത്. കേരള സർവകലാശാലയിൽ ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാത്തത് സിസ തോമസും, മോഹനൻ കുന്നുമ്മേലും ആണ്. ആർ എസ് എസ് പറയുന്ന ഫയലുകളിൽ ആണ് വി സി ഒപ്പിടുന്നത്.

ഇത് SFI യും ചാൻസിലറും തമ്മിലുള്ള സമരം ആയി കാണരുത്, ഇത് വിദ്യാർഥികൾക്ക് വേണ്ടിയുള്ള സമരം ആണ്. സംഘപരിവാർ മാധ്യമങ്ങൾ എസ്എഫ്ഐ സമരത്തെ വക്രീകരിക്കാൻ ശ്രമിച്ചാൽ അതിൽ തളരില്ല. ഒരു ഭരണ സ്വാധീനത്തിൽ സമരം ചെയ്ത സംഘടനയല്ല എസ്എഫ്ഐ . അത് ചരിത്രത്തിലും അങ്ങനെയാണ്. യോഗ്യത ഇല്ലാത്ത വിസി ആരായാലും തടയും. കേരള സർവകലാശാലയിൽ വിസി ആയി ഇരിക്കാൻ നിലവിലെ വിസിക്ക് യാതൊരു യോഗ്യതയും ഇല്ല.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago