മുണ്ടക്കയം: മലനാടിന്റെ വാർത്താസ്പന്ദനമായ കേരള ടുഡേ ന്യൂസ് (Kerala Today News) കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. മുണ്ടക്കയം വഴിയോരം പെട്രോൾ പമ്പിന് എതിർവശത്തായി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്.
വാർത്താ വിനിമയ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ കോർത്തിണക്കി തയ്യാറാക്കിയ ഓഫീസിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
• അത്യാധുനിക എഡിറ്റിംഗ് റൂം: വാർത്തകൾ വേഗത്തിലും ഗുണമേന്മയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ മികച്ച എഡിറ്റിംഗ് പാനലുകൾ.
• ന്യൂസ് സ്റ്റുഡിയോ: ഹൈ-ഡെഫനിഷൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിക്കുന്ന വിപുലമായ സ്റ്റുഡിയോ സൗകര്യം.
• കോൺഫറൻസ് ഹാൾ: ടീം മീറ്റിംഗുകൾക്കും ചർച്ചകൾക്കുമായി പ്രത്യേക ഹാൾ.
വാർത്തകൾ നൽകുന്നതിനും പരസ്യങ്ങൾക്കും മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കുമായി ഇനി മുതൽ മുണ്ടക്കയത്തെ ഈ പുതിയ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടുതൽ കരുത്തോടെയും വ്യക്തതയോടെയും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ പുതിയ മാറ്റം സഹായിക്കുമെന്ന് കേരള ടുഡേ ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9061067806
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…