Categories: Uncategorized

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; ഉദ്ഘാടനം ചെയ്ത് സംവിധായകൻ മധുപാൽ

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരളാ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്) ന് തിരിതെളിഞ്ഞു. പ്രശ്സ്ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാൽ മേള ഉദ്ഘാടനം ചെയ്യുതു. യോഗത്തിന് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ അടിമത്വത്തിൽ നിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിൻ്റെ എട്ടാം പതിപ്പിൻ്റെ പ്രമേയം.

മുൻ വർഷങ്ങളിൽ ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന മുൻ എംഎൽഎ വാഴൂർ സോമനെ ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗത്തിൻറെ പ്രസാധക സംരംഭമായ മാക്കോൺ ബുക്സിന്റെ ആദ്യ ബുക്കായ “ഫിലിമിക്ക് നരേറ്റീവ് ഓഫ് ഹോപ്പ് ” എന്ന പുസ്തകവും ചടങ്ങിൽ പ്രസിദ്ധീകരിച്ചു. പുസ്തകത്തിൻ്റെ ആദ്യ പ്രതി സംവിധായകൻ മധുപാൽ പ്രിൻസിപ്പൽ അജിമോൻ ജോർജിൽ നിന്ന് ഏറ്റുവാങ്ങി. കോളേജ് ഐ ക്യൂ എ സി എക്സിക്യൂട്ടീവ് മെമ്പർ ബി രാധാകൃഷ്ണ പിള്ള പുസ്തകം പരിചയപ്പടുത്തി സംസാരിച്ചു. മേളയുടെ ഫെസ്റ്റിവൽ ബുക്കിൻ്റെ പ്രസദീകരണം കോളേജ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേട്ടർ ഫാ. അജോ പേഴുംകാട്ടിൽ പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേശിന് ആദ്യ പ്രതി നൽകി പ്രസിദ്ധീകരിച്ചു.

മാധ്യമ വിഭാഗം തലവൻ ഫാ സോബി തോമസ് കന്നാലിൽ സ്വാഗതമർപ്പിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേട്ടർ ഫാ തോമസ് ഏബ്രഹാം, സെപ്യൂട്ടി അഡ്മിനിസ്ട്രേർ ഫാ അജോ പേഴുംകാട്ടിൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജിയണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് , മേളയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റുഡൻ്റ് കോഡിനേറ്റേഴ്സ് ഫെബിൻ ജെയ്മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയുടെ അധ്യക്ഷ അക്സാ അന്നാ ഷിബു എന്നീവർ സംസാരിച്ചു. മാധ്യമ പഠന വിഭാഗം ഡയറക്ടർ പ്രഫ എം വിജയകുമാർ യോഗത്തിന് നന്ദി അർപ്പിച്ചു.

3 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ മൂന്നാം ദിവസം ലഹരി ഉപയോഗിക്കുന്നവരോട് പൊതു സമൂഹത്തിനുള്ള സമീപനം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. സംവിധായകൻ പ്രജേഷ് സെൻ മേളയുടെ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കും. മേളയുടെ ഭാഗമായി 29 ന് പ്രശ്സ്ത നാടൻ പാട്ട് കലാകാരി പ്രസീദാ ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് പരിപാടിയും അരങ്ങേറും.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago